കടല്‍ കടന്നു വരുമ്പോള്‍
നിന്റെ സംസാരം കടലിനക്കരെയെക്കുറിച്ചായിരുന്നില്ല
ഇവിടെ...
അറുപത്തിനാല് പടവുകള്‍ കയറിയാല്‍
പള്ളിമുറ്റമാണ്
നീല ബ്ലൌസിട്ട പെണ്‍കുട്ടി-
ഒപ്പം, ദൂരെ പുഴ ഒഴുകുന്നത്
നോക്കിയിരുന്നതോര്ത്ത്,
ഒന്നിച്ചു പുഴ കടന്നതോര്ത്ത്
അവളുടെ ചുണ്ടിലെ മുറിപ്പാടിന്റെ
നൊമ്പരവുമോര്ത്തോത്തിരുന്ന
നാളുകളെ കുറിച്ചായിരുന്നുവല്ലോ
നിന്റെ സംസാരമൊക്കെയും
ആരാണ് സൌഹൃദങ്ങള്‍ക്ക് കടലാസ് പൂക്കളുടെ
മണമാണ് എന്നു പറഞ്ഞത്
നീ അടുത്തുവരുമ്പോള്‍ പനിനീര് മണം
ഒരുപക്ഷെ നീ വരുമ്പോള്‍ മാത്രം
അല്ല... അതു മാത്രമാണ്
Thursday, March 19, 2009
Subscribe to:
Post Comments (Atom)
3 comments:
ഷിനു..
പള്ളിയിടെ നടയും....
അതിനു മുകളില്‍ നില്ക്കുന്ന നീല ബ്ലൌസിട്ട പെണ്‍കുട്ടിയും..
ഞാന്‍ മറന്നിട്ടില്ല..
മറക്കുകയും ഇല്ല
ബൂലോകത്തേക്ക് സ്വാഗതം ഷിനു.
ഓഫ്.ടോപ്പിക്ക് :- അല്ലാ അച്ചായന് ഇവിടുണ്ടായിരുന്നോ ?. വണക്കം അച്ചായാ...:) ആശ്രമത്തിലെ അടുത്ത പോസ്റ്റ് പെട്ടെന്നുണ്ടാകുമോ ?
nalla varikkal ,
entha mashe pine onum post cheyathe .......
Post a Comment